11:31am 07 May 2026
NEWS
വയോജനങ്ങളുടെ ക്ഷേമത്തിനുള്ള പദ്ധതി വിഹിതം കൂട്ടണം
06/05/2026  06:48 PM IST
nila
വയോജനങ്ങളുടെ ക്ഷേമത്തിനുള്ള പദ്ധതി വിഹിതം കൂട്ടണം

ചെങ്ങന്നൂർ:  വയോജനങ്ങളുടെ വർദ്ധിച്ച ജനസംഖ്യാനുപാതത്തിനു അനുസരിച്ച് അവരുടെ ക്ഷേമത്തിനുള്ള പദ്ധതി വിഹിതം  വർദ്ധിപ്പിക്കണമെന്ന് ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ സ് ആലപ്പുഴ ജില്ലാ വാർഷിക സമ്മേളനം പുതിയ സർക്കാരിന് മുമ്പിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വയോജന കമ്മീഷനിൽ ഏറ്റവും വലിയ വയോജന സംഘടനയായ ഫൊസ്കാക്കിൻ്റെ പ്രതിനിധിയെ ഉൾപ്പെടുത്തി പുന:സംഘടിപ്പിക്കണമെന്ന് പുതിയ സർക്കാരിനോട് യോഗം  ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് തൃപ്പാദം വിജയൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഫൊസ്‌കാക്ക് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എൻ. അരവിന്ദാക്ഷൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജനറൽ ലതാങ്കൻ മരുത്തടി, ജില്ലാ സെക്രട്ടറി പ്രഭാകരക്കുറുപ്പ്, വരണാധികാരി കെ ജി തോമസ് , ഈപ്പൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
പുതിയ ജില്ലാ ഭരണ സമിതിയെ തെരഞ്ഞെടുത്തു . 
പി ഏ തോമസ് ( ജില്ലാപ്രസിഡൻ്റ്), കെ എം പുന്നൂസ് (വൈസ് പ്രസിഡൻ്റ്), മധുസൂധനക്കുറുപ്പ് ( ജില്ലാ സെക്രട്ടറി) കെ. കേശവൻ (ജോയിൻ്റ് സെക്രട്ടറി) ഹരികുമാർ പുളിയക്കാട്ടിൽ (ഖജാൻജി) എന്നിവർ 2026 -28 വർഷത്തെ ജില്ലാ ഭാരവാഹികളായി  സ്ഥാനമേറ്റു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img